16-03-2026
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദിന് ലോക്മത് മഹാരാഷ്ട്രിയന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്സ് 2026 ലെ ബിസിനസ് ഭൂഷണ്‍ അവാര്‍ഡ് സമ്മാനിച്ചു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യന്‍ റീട്ടെയില്‍ ജ്വല്ലറി മേഖലയെ ആഗോള തലത്തില്‍ വലിയ വളര്‍ച്ചയിലേക്ക് നയിച്ചതിനും സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചതിനുമാണ് എം.പി. അഹമ്മദിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ ആമിര്‍ ഖാന്‍, വിക്കി കൗശല്‍, പിന്നണി ഗായകന്‍ ഷാന്‍ മുഖര്‍ജി, ലോക്മത് ചെയര്‍മാന്‍ വിജയ് ദര്‍ദ, ലോക്മത് മീഡിയ ഗ്രൂപ്പ് ചീഫ് എഡിറ്റര്‍ രാജേന്ദ്ര ദര്‍ദ, വ്യവസായ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.