16-03-2026
തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴക ത്തെ (TVK) ലക്ഷ്യമാക്കി ബിജെപി രംഗത്തെത്തിയതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവി ഉൾപ്പെടെയുള്ള വൻ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്. സഖ്യത്തിന്റെ ഭാഗമാവുകയാണെങ്കിൽ വിജയിയുടെ പാർട്ടിക്ക് 80 നിയമസഭാ സീറ്റുകൾ വരെ നൽകാമെന്നും ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.ദ്രാവിഡ കക്ഷികൾ മാറിമാറി ഭരിക്കുന്ന തമിഴ്നാട്ടിൽ വിജയിയുടെ ജനപ്രീതി തങ്ങൾക്ക് അനുകൂലമാക്കാനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. ടി.വി.കെ.യുടെ കടന്നുവരവ് സംസ്ഥാനത്തെ വോട്ട് വിഹിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ഇതിനോടകം തന്നെ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് വിജയിയെ സഖ്യത്തിലേക്ക് എത്തിക്കാൻ ബിജെപി വലിയ ഓഫറുകൾ മുന്നോട്ട് വെക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ വരാനിരിക്കുന്ന സമവാക്യങ്ങളെ പാടെ മാറ്റാൻ ഈ നീക്കം കാരണമായേക്കാം.നിലാവിലെ വിജയിയുടെ കുടുംബ പ്രശ്നങ്ങൾ തമിഴ് നാട്ടിൽ വിജയിക്ക് വലിയ രീതിയിൽ തിരിച്ചടി ലഭിക്കാൻ സാധ്യത ഉള്ള ഒരു കാര്യമാണ് .ഭാര്യയെ ചതിച്ചു കാമുകിയുടെ കൂടെ രഹസ്യ ബന്ധം നടത്തുന്നു എന്നുള്ള ആരോപണം എതിർ പാർട്ടിക്കാർ രാഷ്ട്രീയ ആയുധമാക്കി ഉന്നയിച്ചു തുടങ്ങി ,ഭാര്യയെ ചതിച്ച വ്യക്തി നാടിനെ ചതിക്കും എന്നാണ് ഇവരുടെ കാഴ്ചപ്പാട്. കൂടാതെ മകനും വിജയിക്ക് എതിരെ നിലപാട് എടുത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ ഒറ്റയ്ക്ക് നിന്ന് വിജയിക്കാൻ സാധ്യത കുറവാണ് .അതിനാൽ വിജയ് ബി ജെ പിയുടെ ഓഫർ സ്വീകരിക്കുമോ എന്ന് കണ്ടറിയാം.