keralabreakingnewstvm@gmail.com
  • test
സെൻട്രൽ മൈൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്

18-03-2026

രാജ്യത്തെ ഖനന മേഖലയുടെ പര്യവേഷണം, ആസൂത്രണം, രൂപകൽപന, പാരിസ്ഥിതിക നിർവഹണം എന്നിവയിൽ സേവനം നൽകുന്ന പ്രമുഖ പൊതുമേഖലാ മിനിരത്ന സ്ഥാപനമായ സെൻട്രൽ മൈൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡിന്റെ (സിഎംപിഡിഐ) പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഈമാസം 20ന് ആരംഭിക്കും. ഓഹരി ഒന്നിന് 2 രൂപ മുഖവിലയും 163 രൂപ മുതൽ 172 രൂപ പ്രൈസ് ബാൻഡും നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷകർ കുറഞ്ഞത് 80 ഓഹരികൾ ബിഡ് ചെയ്യണം. തുടർന്ന് 80ന്റെ ഗുണിതങ്ങളായി ഓഹരികൾ വാങ്ങിക്കാം. കമ്പനി പ്രമോട്ടർമാരുടെ കൈവശമുള്ള 10.71 കോടി ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ഏകദേശം 1,842 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഐപിഒ ഈമാസം 24ന് അവസാനിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

LATEST NEWS

ഹോര്‍മൂസില്‍ കുടുങ്ങിയത് 21 ഇന്ത്യന്‍ കപ്പലുകളും 611 ജീവനക്കാരും

ഇസ്രയേലില്‍ ബോംബ് മഴ

ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

ഇസ്രയേല്‍ ഇനി ഗ്യാസ് ഫീല്‍ഡ് ആക്രമിക്കില്ല

COPYRIGHT © 2026 Kerala Breaking News