keralabreakingnewstvm@gmail.com
  • test
ഇസ്രയേലില്‍ ബോംബ് മഴ

22-03-2026

മുതിര്ന്ന സുരക്ഷാ ഉദ്യോഗസ്ഥന് അലി ലാരിജാനിയുടെ മരണം ഇറാന് സ്ഥിരീകരിച്ചു. ഇറാന്റെ സുപ്രീം നാഷണല് സെക്യുരിറ്റി കൗണ്സിലിന്റെ സെക്രട്ടറിയായിരുന്നു ലാരിജാനി. ചൊവ്വാഴ്ചയാണ് ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രയേല് പ്രഖ്യാപിച്ചത്. പിന്നാലെ ഇറാനും ലാരിജാനിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് ഇറാന്റെ സൈനിക നീക്കങ്ങളുടെ മാസ്റ്റര് ബ്രെയിന് എന്നു വിശേഷിപ്പിക്കുന്ന ലാരിജാനി കൊല്ലപ്പെട്ടത്. ആക്രമണത്തില് ലാരിജാനിക്കൊപ്പം മകനും ബോര്ഡി ഗാര്ഡും കൊല്ലപ്പെട്ടു.ലാരിജാനിയുടെ മരണത്തെ രക്തസാക്ഷിത്വം എന്നാണ് ഇറാന് വിശേഷിപ്പിച്ചത്. സുപ്രീം നാഷണല് സെക്യുരിറ്റി കൗണ്സിലാണ് ലാരിജീനിയുടെ മരണം സ്ഥിരീകരിച്ചത്. ഇറാന്റെ ദേശീയ സുരക്ഷയിലും ന്യൂക്ലിയ പോളിസിയിലും നിര്ണായ പങ്കുവഹിച്ചയാളാണ് ലാരിജാനി. പ്രത്യേകിച്ച് ഇറാന്റെ ന്യൂക്ലിയര് പോളിസിയില് അതിനിര്ണായകമായ പങ്കാണ് ലാരിജാനിക്കുള്ളത്.ഇറാനിലെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല് ആക്രമണം നടത്തുന്നത്. ഇറാന്റെ ഭരണകൂടത്തെ ദുര്ബലപ്പെടുത്തുകയാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേല് പറയുന്നു. ഇറാനിലെ ഉന്നതരെ ലക്ഷ്യമിട്ട് ഇസ്രയേലും യുഎസും നടത്തുന്ന ആക്രമണങ്ങള് സംഘര്ഷം ശക്തമാകുന്നു എന്ന സൂചനയാണ് നല്കുന്നത്.കഴിഞ്ഞ ആറ് വര്ഷമായി ഇറാനിലെ ബാസിജ് മിലിഷ്യ ഫോഴ്സിന്റെ കമാന്ഡറായിരുന്ന ഘോലംറേസ സുലൈമാനിയും ചൊവ്വാഴ്ച പുലര്ച്ചെ നടന്ന ആക്രമണത്തില് കൊല്ലപ്പെട്ടു. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡ് കോര്പ്സാണ് അദ്ദേഹത്തിന്റെ മരണവും സ്ഥിരീകരിച്ചത്. മിസാന് വാര്ത്താ ഏജന്സി വഴിയാണ് മരണങ്ങള് ഇറാന് അധികൃതര് സ്ഥിരീകരിച്ചത്. രണ്ടു ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ മരണം ഇറാന് ഇരട്ട പ്രഹരമാണ് നല്കിയിരിക്കുന്നത്. ഇറാന്റെ ഭരണനേതൃത്വത്തെ ദുര്ബലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു വ്യക്തമാക്കി. ഉന്നതരുടെ മരണത്തോടെ ഇറാന്-ഇസ്രയേല്-യുഎസ് സംഘര്ഷം അതിനിര്ണായകമായ തലത്തിലേക്ക് ഉയര്ന്നതായാണ് വിലയിരുത്തല്ഉന്നത നേതാക്കളുടെ മരണത്തിനു പിന്നാലെ ശക്തമായി തിരിച്ചടി തുടരുമെന്ന് ഇറാന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ബുധനാഴ്ച പുലര്ച്ചെ ഇസ്രയേലിനെ ലക്ഷ്യമിട്ട് കനത്ത ആക്രമണം ഇറാന് നടത്തി. ഇസ്രയേല് തലസ്ഥാനമായ തെല് അവിവ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ക്ലസ്റ്റര് വാര്ഹെഡുകള് ഉപയോഗിച്ചാണ് ഇറാന് ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്ട്ടുകള്. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പോലും മറികടക്കാന് ഇവയ്ക്ക് ശേഷിയുണ്ടെന്നും റിപ്പോര്ട്ടുകള് പറയുന്നു.ഈ ക്ലസ്റ്റര് ആക്രമണം ഇസ്രയേലിന് തലവേദനയാകും എന്നാണ് വിലയിരുത്തല്. മിസൈല് ലക്ഷ്യസ്ഥാനത്തിന് തൊട്ടുമുകളില് എത്തുമ്പോള് നിരവധി ചെറുബോംബുകളായി താഴേയ്ക്ക് പതിക്കും. ഇതാണ് ക്ലസ്റ്റര് ആയുധങ്ങളുടെ പ്രത്യേകത. ഇതിനെ പ്രതിരോധിക്കുക ബുദ്ധിമുട്ടാണെന്നാണ് വിദഗ്ധര് പറയുന്നത്.

LATEST NEWS

ഹോര്‍മൂസില്‍ കുടുങ്ങിയത് 21 ഇന്ത്യന്‍ കപ്പലുകളും 611 ജീവനക്കാരും

ഇസ്രയേലില്‍ ബോംബ് മഴ

ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

ഇസ്രയേല്‍ ഇനി ഗ്യാസ് ഫീല്‍ഡ് ആക്രമിക്കില്ല

COPYRIGHT © 2026 Kerala Breaking News